So you can give your best WITHOUT CHANGE
ഫാക്ടിൽ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് ഡിപ്ലോമ
ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (ഫാക്ട്) നടത്തുന്ന ഒരുവർഷത്തെ ഫയർ & സേഫ്റ്റി എൻജിനീയറി ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു /വി.എച്ച്.എ സി.രണ്ടുവർഷത്തെ ഐ.ടി.ഐ. ഇവയിൽ ഏതെങ്കിലും പാസായ ആൺകുട്ടികൾ. പ്രായം: 2022 ജൂലായ് ഒന്നിന് 24 വയസ്സ് കവിയരുത് .എസ്.സി., എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷത്തെയും ഒ.ബി സി. (നോൺ ക്രീമിലെയർ) വിഭാഗത്തിന് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഉയരം: 167 സെ.മീ., ഭാരം: 50 കിലോഗ്രാം, നെഞ്ചളവ്: 81 സെ.മീ. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങള അപേക്ഷിക്കാനുള്ള ലിങ്കും https://fact.co.in/-ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 25 (വൈകുന്നേരം 5 മണി). വിവരങ്ങൾക്ക് ഫോൺ: 0484-2567467, 0484-2567544.
Send us your details to know more about your compliance needs.