So you can give your best WITHOUT CHANGE
DSSSB: 1913 ഒഴിവുകൾ
ഡൽഹി സർക്കാരിന് കീഴിലുള്ള വിവിധ ഡിപ്പാർട്ടുമെന്റുകളിലേക്കും പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളിലേക്കും ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻബോർഡ് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി 1913 ഒഴിവുണ്ട്. അപേക്ഷ സ്വീകരിച്ചുതുടങ്ങുന്ന തീയതി: മാർച്ച് 21. അവസാന തീയതി: ഏപ്രിൽ 19. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് https://dsssbonline.nic.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വിമാനത്താവളങ്ങളിൽ 314 തൊഴിൽ അവസരം
എയർ ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ എയർ ഇന്ത്യ എയർപോർട്ട് സർവിസസ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 314 ഒഴിവുണ്ട്. ഭുവനേശ്വറിലും വിജയവാഡയിലുമുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് അവസരം. തുടക്കത്തിൽ മൂന്ന് വർഷത്തെ കരാർ വ്യവസ്ഥയിലാവും നിയമനം. പിന്നീട് നീട്ടികിട്ടാം. വിശദവിവരങ്ങൾ https://www.aiasl.in/Recruitment എന്ന വെബ്സൈറ്റിൽ ലഭിക്കും
Send us your details to know more about your compliance needs.