Let us do the

Apply for HDC course (29-08-2022)

So you can give your best WITHOUT CHANGE

HDC കോഴ്സിന് അപേക്ഷിക്കാം

സഹകരണമേഖലയിലെ ബാങ്കിങ്‌ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ് (എച്ച്.ഡി.സി.ആൻഡ് ബി.എം.) പ്രോഗ്രാം പ്രവേശനത്തിന് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ അപേക്ഷ ക്ഷണിച്ചു.

കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോളേജുകൾ

സംസ്ഥാനത്തെ 13 കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോളേജുകൾ വഴി നട ത്തുന്ന ഈ കോഴ്സിന്റെ ദൈർഘ്യം 12 മാസമാണ് (രണ്ട് സെമസ്റ്റർ). തിരുവനന്തപുരം, കൊട്ടാരക്കര, ആറന്മുള, ചേർത്തല, കോട്ടയം, പാലാ, നോർത്ത് പറവൂർ, അയ്യന്തോൾ, പാലക്കാട്, തിരൂർ, കോഴിക്കോട്, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് കോളേജുകൾ. മൊത്തം സീറ്റിൽ 10 ശതമാനം കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ ജീവനക്കാർ, കോ-ഓപ്പറേ ഷൻ, ഡെയറി, ഫിഷറീസ്, ഇൻഡസ്ട്രീസ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാർ എന്നിവർക്ക് സംവരണം ചെയ്തിട്ടുണ്ട്.

യോഗ്യത

പ്രവേശനം തേടുന്നവർക്ക് ഏതെങ്കിലും വിഷയത്തിലെ ബാച്ച്ലർ ബിരുദം/ തത്തുല്യ യോഗ്യത വേണം. സഹകരണസംഘങ്ങളിലെ ജീവനക്കാർക്ക് ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും വേണം. ഉയർന്ന പ്രായപരിധി 40 വയസ്സ് (ഒ.ബി.സി.-43, പട്ടിക വിഭാഗം-45). സഹകരണസംഘങ്ങളിലെ ജീവനക്കാർക്ക് ഉയർന്ന പ്രായപരിധിയില്ല. ഡിഗ്രി പരീക്ഷയിൽ ലഭിച്ച മൊത്തം മാർക്ക് ശതമാനം പരിഗണിച്ചാണ് പ്രവേശനം. പി.ജി. ഉള്ളവർക്ക്, ഗ്രേസ് മാർക്ക് ലഭിക്കും. ജീവനക്കാരുടെ തിരഞ്ഞെടുപ്പ് സേവനദൈർഘ്യം പരിഗണിച്ചാണ്.

അപേക്ഷ

അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും: scu.kerala.gov.in അവസാന തീയതി ഓഗസ്റ്റ് 31-ന് വൈകീട്ട് അഞ്ച്.


Send us your details to know more about your compliance needs.