Let us do the

MG - Kannur Joint Masters: Application can be submitted till 30 (16-05-2024)

So you can give your best WITHOUT CHANGE

എംജി - കണ്ണൂർ ജോയിന്റ് മാസ്‌റ്റേഴ്സ്‌: അപേക്ഷ 30 വരെ നൽകാം

എംജി, കണ്ണൂർ സർവകലാശാലകൾ ചേർന്നു നടത്തുന്ന എംഎസ്സി പ്രോഗ്രാമുകൾക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം. എംഎസ്സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി), എംഎസി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) എന്നിവയാണു പ്രോഗ്രാമുകൾ. വിദ്യാർഥികൾക്കു 2 സർവകലാശാലകളിലെയും സൗകര്യങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്താം. വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന പേരന്റ് യൂണിവേഴ്സിറ്റിയിൽനിന്നാകും പഠനം കഴിയുമ്പോൾ സർട്ടിഫിക്കറ്റ് ലഭിക്കുക. യോഗ്യത: ഫിസിക്സിലോ കെമിസ്ട്രിയിലോ 55% മാർക്കോടെ ബിഎസ്സി അല്ലെങ്കിൽ ബിഎസ്സി ഓണേഴ്സ്‌ . അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.mgu.ac.in സൈറ്റിലുള്ള വിജ്ഞാപനത്തിലെ ഗൂഗിൾ ഫോമിലൂടെയാണ് അപേക്ഷ നൽകേണ്ടത്. വിവരങ്ങൾക്ക്: 9562789712 (ഫിസിക്സ്), 8281915276 (കെമിസ്ട്രി).


Send us your details to know more about your compliance needs.