Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (17-10-2022)

So you can give your best WITHOUT CHANGE

D-DAC-ൽ 12 ഒഴിവ്

കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള ചൈൽഡ് ഫ്രണ്ട്ലി ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററിൽ (D-DAC) വിവിധ തസ്തികകളിലായി 12 ഒഴിവ്. 3 വർഷ കരാർ നിയമനം. ഒക്ടോബർ 24നകം ഓൺലൈനായി അപേക്ഷിക്കണം.

തസ്തിക, യോഗ്യത, പരിചയം, ശമ്പളം, പ്രായപരിധി:

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്: എം എസ്സി/എംഎ/എംഫിൽ (ക്ലിനിക്കൽ സൈക്കോളജി, സൈക്കോളജി), റീ ഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ റജിസ്ട്രേഷൻ, 3 വർഷ പരിചയം, 36,000, 36 വയസ്സ്.

ഡിഡാക് പ്രോജക്ട് കോ ഓർഡിനേറ്റർ: എംഎസ്ഡബ്ല്യു/പിജി (സൈക്കോളജി), ഒരു വർഷ പരിചയം, 20,000, 36 വയസ്സ്.

അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും വെബ്‌സെറ്റ് സന്ദർശിക്കുക. keralapolice.gov.in

തിരുവനന്തപുരം ശ്രീചിത്രയിൽ 8 ഒഴിവ്

തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 8 ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഒക്ടോബർ 20, 21, 25 തീയതികളിൽ നടക്കും.

തസ്തിക, യോഗ്യത, പ്രായപരിധി:

കംപ്യൂട്ടർ പ്രോഗ്രാമർ: കംപ്യൂട്ടർആപ്ലി ക്കേഷൻ/ഐടി/കംപ്യൂട്ടർ സയൻസിൽ പിജി അല്ലെങ്കിൽ കംപ്യൂട്ടർ എൻജിനീയറിങ്/കംപ്യൂട്ടർ സയൻസ്/ഐടിയിൽ ബിഇ/ബിടെക്; 2 വർഷ പരിചയം; 35.

പ്രോജക്ട് മാനേജർ: എംബിബിഎസ്/എംപിഎച്ച്, 1 വർഷ പരിചയം; 35.

റിസർച് അസോഷ്യേറ്റ്, റിസർച് അസിസ്റ്റന്റ്: എംപിഎച്ച്; 35. അപ്രന്റിസ് ഇൻ പതോളജി എംഎസ്സി എംഎൽടി (ഹിസ്റ്റോപതോളജി)/ ബയോകെമിസ്ട്രി/ ബയോടെക്നോളജി; 35.

റിസർച് നഴ്സ്: എംഎസ്സി നഴ്സിങ്/ ബിഎ സി നഴ്സിങ്, സ്പെഷൽറ്റി നഴ്സിങ് പ്രോഗ്രാം ഡിപ്ലോമ ഇൻ കാർഡിയോവാസ്കുലർ ആൻഡ് തൊറാസിക് നഴ്സിങ്, 1 വർഷ പരിചയം 35. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.www.sctimst.ac.in


Send us your details to know more about your compliance needs.