Let us do the

PG Diploma in Sanskrit Computational Linguistics (24-05-2023)

So you can give your best WITHOUT CHANGE

പിജി ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കംപ്യൂട്ടേഷനൽ ലിംഗ്വിസ്റ്റിക്സ്

സംസ്കൃത സർവകലാശാലയിൽ ആരംഭിക്കുന്ന ന്യൂജെൻ അക്കാദമിക് പ്രോഗ്രാമായ പിജി ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കംപ്യൂട്ടേഷനൽ ലിംഗ്വിസിക്സ് കോഴ്സിലേക്കു ജൂൺ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. എൻജിനീയറിങ് ബിരുദധാരികൾക്ക് ഏറെ പ്രയോജനപ്പെടുന്ന കോഴ്സാണിത്. സംസ്കൃത ഭാഷാശാസ്ത്രത്തെ കംപ്യൂട്ടർ സയൻസുമായി സംയോജിപ്പിച്ചു തയാറാക്കിയ സിലബസ് പ്രകാരമുള്ള ഇന്റർ ഡിസിപ്ലിനറി ടെക്നിക്കൽ പിജി ഡിപ്ലോമ പ്രോഗ്രാമാണ്. ഹൈബ്രിഡ് മോഡിലാണ് (ഓൺലൈനായും ഓഫ്‌ലൈനായും) കോഴ്സ് നടത്തുക. വൈകുന്നേരങ്ങളിലും ശനി, ഞായർ ദിവസങ്ങളിലുമായിരിക്കും ക്ലാസ്. ഒരു വർഷമാണു ദൈർഘ്യം. 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽനിന്നു ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണു പ്രവേശനം. ആകെ 20 സീറ്റ്. ജൂലൈ ആദ്യവാരം ക്ലാസ് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://ssus.ac.in/


Send us your details to know more about your compliance needs.