So you can give your best WITHOUT CHANGE
കുസാറ്റിൽ എം.ബി.എ
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ഏൻഡ് ടെക്നോളജിയിൽ (കുസാറ്റ്) രണ്ടു വർഷത്തെ മാനേജ്‌മെന്റ്പ്രോഗ്രാമായ എം.ബി.എ.ക്ക് ഇപ്പോൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. മെയ് 25 വരെ അപേക്ഷകൾ സ്വീകരിക്കും.അപേക്ഷകർക്ക് മാനേജ്മെന്റ് കോഴ്സുകളിലേക്കുള്ള അഡ്മിഷന് വേണ്ടി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തുന്ന ദേശീയതല പരീക്ഷയായ സിമാറ്റ് 2022 സ്‌കോർ ഉണ്ടായിരിക്കണം. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്‌കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിനു കീഴിലാണ് , എംബിഎ കോഴ്സ് പഠിക്കാനവസരം .ഐഐഎമ്മുകൾ നടത്തുന്ന ക്യാറ്റ് 2021 എഴുതിയവർക്കും, 2022 മെയിൽ നടക്കുന്ന കെമാറ്റ് പരീക്ഷ എഴുതുന്നവർക്കും എംബിഎ പ്രവേശനത്തിന് അപേക്ഷിക്കാം. പക്ഷേ പ്രവേശനത്തിന് മേൽപ്പറഞ്ഞ അഭിരുചി പരീക്ഷകളിൽ ഉയർന്ന സ്കോർ വേണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും: https://admissions.cusat.ac.in
Send us your details to know more about your compliance needs.