So you can give your best WITHOUT CHANGE
ഇൻഷുറൻസിൽ പ്രഫഷനൽ ഡിപ്ലോമ പ്രോഗ്രാമിലേക്കു അപേക്ഷിക്കാം
പുണെയിലെ നാഷനൽ ഇൻഷുറൻസ് അക്കാദമിയിലെ ദ്വിവത്സര പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് പ്രോഗ്രാമിലേക്കു മാർച്ച് 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ 1500 രൂപ. ആകെ 180 സീറ്റ്. 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഫൈനൽ പരീക്ഷ 2023 ജൂൺ 30ന് അകം പൂർത്തിയാക്കുന്നവരെയും പരിഗണിക്കും. 2022ലെ ഐഐഎം ക്യാറ്റോ 2023ലെ സിമാറ്റോ എഴുതിയിരിക്കുകയും വേണം. 2023 ജൂലൈ ഒന്നിന് 28 വയസ്സു കവിയരുത്. പട്ടിക / ഭിന്നശേഷി വിഭാഗക്കാർക്ക് 30 വരെയാകാം. പത്താം ക്ലാസ് മുതലുള്ള അക്കാദമികചരിത്രം, ക്യാറ്റ് / സിമാറ്റ് സ്കോർ, ഗ്രൂപ്പ് ചർച്ചയിലെയും ഇന്റർവ്യൂവിലെയും പ്രകടനം, സേവനപരിചയം എന്നിവ പരിഗണിച്ചാണു റാങ്കിങ്. രണ്ടു വർഷത്തേക്ക് ഫീസ് 9.43 ലക്ഷം രൂപ. ക്യാംപസിൽ താമസിക്കണം. ഭക്ഷണമുൾപ്പെടെ 2 വർഷത്തേക്ക് ഹോസ്റ്റൽ ചെലവ് മൂന്നു ലക്ഷം രൂപയോളം വരും. വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് www.niapune.org.in.
Send us your details to know more about your compliance needs.