So you can give your best WITHOUT CHANGE
ഡൽഹി സർവകലാശാല ബിരുദപ്രവേശന നടപടികൾ ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കും
ഡൽഹി സർവകലാശാല ബിരുദപ്രവേശന നടപടികൾ ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നും ഓഗസ്റ്റ് 31-ടെ ഇതിനാവശ്യമായ രേഖ കൾ തയ്യാറാക്കിവെക്കണമെന്നും സർവകലാശാല അറിയിച്ചു.
പത്ത്, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ, സാമ്പത്തിക പിന്നാക്ക വി ഭാഗങ്ങളിലുൾപ്പെടെയുള്ള സംവരണ ആനുകൂല്യങ്ങൾക്ക് അതുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങിയവ തയ്യാറാക്കാനാണ് നിർദേശം. സി.യു.ഇ.ടി.-യു.ജി. വഴി.ഡൽഹി സർവകലാശാലയിൽ പ്രവേശനം തേടുന്നവർ സർവകലാശാലയുടെ കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം (സി. എസ്.എ.എസ്.) പോർട്ടലിലും അപേക്ഷിക്കണം. നിശ്ചിതഫീസ് ഇതിനായി അടയ്ക്കണം. പോർട്ടൽ വൈകാതെ പ്രവർത്തനക്ഷമമാകും.
സി.യു.ഇ.ടി. ബിരുദ ഫലം വന്നശേഷം സി.എസ്.എ.എസ്. പോർട്ടലിലൂടെ കോഴ്സ് കോളേജ് തിരഞ്ഞെടുക്കാം. ശേഷമാകും സീറ്റ് അലോട്ട്മെന്റ്.
Send us your details to know more about your compliance needs.