So you can give your best WITHOUT CHANGE
KSIDC: അസിസ്റ്റന്റ് മാനേജർ സ്ഥിരനിയമനം
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KSIDC), അസിസ്റ്റന്റ് മാനേജർ (പ്രോജക്ട്സ്) തസ്തികയിലെ ഒരൊഴിവിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.ടി. വിഭാഗക്കാർക്ക് സംവരണംചെയ്ത ഒഴിവാണ്. ശമ്പളം: 45,800-89,000 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ എൻജിനീയറിങ് ബിരുദവും ഫസ്റ്റ് ക്ലാസോടെ എം.ബി.എ.യും നേടിയിരിക്കണം, 2-3 വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായം: 28 വയസ്സ് കവിയരുത്. തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് മുഖേന ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി: ഏപ്രിൽ 12. വിശദ വിവരങ്ങൾക്ക് വെബ് സൈറ്റ് : www.kcmd.in. സന്ദർശിക്കുക
ഇപിഎഫ് ഒ :2859 അസിസ്റ്റന്റ് / സ്റ്റെനോ അപേക്ഷ ഏപ്രിൽ 26 വരെ
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനു കീഴിൽ 2674 സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, 185 സ്റ്റെനോഗ്രഫർ ഒഴിവുകൾ ഉണ്ട്. ഏപ്രിൽ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഫീസ്: 700 രൂപ. എസ്സി, എസ്ടി, ഭിന്നശേഷിക്കാർ, സ്ത്രീകൾ, വിമുക്തഭടർ എന്നിവർക്കു ഫീസില്ല. രണ്ടു തസ്തികയിലേക്കും അപേക്ഷിക്കുന്നവർ പ്രത്യേകം ഫീസ് അടയ്ക്കണം. കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിന്റെ മാർച്ച് 25-31 ലക്കത്തിൽ ലഘു വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദവിജ്ഞാപനം www.epfindia.gov.in, http://recruitment.nta.nic.in എന്നീ സൈറ്റുകളിൽ ഉടൻ പ്രസിദ്ധീകരിക്കും.
Send us your details to know more about your compliance needs.