Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (03-03-2023)

So you can give your best WITHOUT CHANGE

KSFE യിൽ ഒഴിവ്: മാർച്ച് 15 വരെ അപേക്ഷിക്കാം

തൃശൂരിലെ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർ പ്രൈസസ് ലിമിറ്റഡിൽ മാനേജർ ഒഴിവ്. മാർച്ച് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: ജനറൽ മാനേജർ (ബിസിനസ്): ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പിജി/തത്തുല്യം, 5 വർഷ പരിചയം, 50; 1,08,800-2,24,000. ഡപ്യൂട്ടി ജനറൽ മാനേജർ (പി ആൻഡ് എച്ച്ആർ): എച്ച്ആറിൽ പിജി/ തത്തുല്യം, 5 വർഷ പരിചയം, 50; 1,01,600-2,19,200. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://ksfeonline.com/

C-MET: കൺസൽറ്റന്റ് / സയന്റിസ്റ്റ് നിയമനം

സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയുടെ (C-MET) തൃശൂർ ലാബിൽ 1 ടെക്നിക്കൽ കൺസൽറ്റന്റ്/റിസർച് സയന്റിസ്റ്റ് ഒഴിവ്. തുടക്കത്തിൽ 1 വർഷ താക്കാലിക നിയമനം. പിഎച്ച്ഡിയും 1 വർഷ പരിചയവും അല്ലെങ്കിൽ എംടെക്കും 3 വർഷ പരിചയവും ആണു യോഗ്യത. പ്രായം: 40 കവിയരുത്. ശമ്പളം: 90,000, മാർച്ച് 8 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.cmet.gov.in/


Send us your details to know more about your compliance needs.