Let us do the

LL.M. (Professional) Program Application Invited(05-09-2022)

So you can give your best WITHOUT CHANGE

എൽഎൽ.എം. (പ്രൊഫഷണൽ) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം

ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റി, എൽഎൽ.എം. (പ്രൊഫഷണൽ) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഒരുവർഷം (രണ്ട് സെമസ്റ്റർ) ദൈർഘ്യമുള്ള, പി.ജി. ഡിപ്ലോമയ്ക്കു തുല്യമായ പ്രോഗ്രാം വിദൂരപഠനം, കോണ്ടാക്ട് പഠനം എന്നീ രീതികളിലാണ് നടത്തുന്നത്. ജോലി സംബന്ധമായും താത്പര്യത്തിന്റെ അടിസ്ഥാനത്തിലും നിയമപരിജ്ഞാനം നേടാൻ താത്പര്യമുള്ളവർക്ക് കോഴ്സ് അനുയോജ്യമായിരിക്കും.
50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള, കുറഞ്ഞത് മൂന്ന് വർഷത്തെ സർവീസിലുള്ളവർക്കും പ്രൊഫഷണൽ പരിചയമുള്ളവർക്കും അപേക്ഷിക്കാം.ബിരുദമാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ https://nludelhi.ac.in/home.aspx വഴി സെപ്റ്റംബർ 20 വരെ നൽകാം.


Send us your details to know more about your compliance needs.