So you can give your best WITHOUT CHANGE
ഐ.ഐ.ടി.യിൽ പ്ലംബിങ് കോഴ്സ് ചെയ്യാൻ അവസരം
പാലക്കാട് ഐ.ഐ.ടി.യുടെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ടെക്നോളജി ഇന്നൊവേഷൻ ഫൗണ്ടേഷൻ നൈപുണി വികസനപരിപാടിയായ പ്ലംബിങ് അപ്രന്റിസ് പദ്ധതിയുടെ ആറാമത് ഈവനിങ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ഐ.ടി. തുടർവിദ്യാഭ്യാസകേന്ദ്രം, ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പ്ലംബിങ് ആൻഡ് മെക്കാനിക്കൽ ഒഫീഷ്യൽസ്-ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ സർട്ടിഫിക്കേഷൻ ലഭിക്കും. 80 ശതമാനം പ്രാക്ടിക്കലും 20 ശതമാനം തിയറിയും ഉൾപ്പെടുന്ന പരിശീലനമാണ് ഒരുക്കിയിട്ടുള്ളത്. പ്ലംബിങ് മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. എട്ടാംക്ലാസ് പാസായ 18 വയസ്സ് മുതലുള്ളവർക്ക് കോഴ്സിൽ ചേരാം. വിവരങ്ങൾക്ക്: 8848875281 / techin-iitpkd.org/plumbing -apprentice-programme/
Send us your details to know more about your compliance needs.