So you can give your best WITHOUT CHANGE
ഒഎൻജിസി വാർഷിക സ്കോളർഷിപ്പ്
ബിടെക്, എംബിബിഎസ്, എംബിഎ, എംഎസ്സി (ജിയോളജി/ജിയോ ഫിസിക്സ്) ഫുൾ ടൈം റെഗുലർ പ്രോഗ്രാമുകളിൽ 2021-22 അക്കാദമിക വർഷത്തിൽ പ്രവേശനം നേടിയവർക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഒഎൻജിസി 48,000 രൂപ ക്രമത്തിൽ വാർഷിക സ്കോളർഷിപ്പ് നൽകുന്നു. ജനറൽ, സാമ്പത്തിക പിന്നാക്കം 500 പേർക്ക്, പട്ടികവിഭാഗം 1000 പേർക്ക് എന്നിങ്ങനെയാണു സ്കോളർഷിപ്പ് നൽകുന്നത്. പൊതുവായ വ്യവസ്ഥകളാണ്. യോഗ്യത പരീക്ഷയിൽ (പ്ലസ് ടു / ബിരുദം) 60% മാർക്ക് അഥവാ തുല്യ ഗ്രേഡ് (6/10) നേടിയിരിക്കണം. 30 വയസ്സു കവിയരുത്; വാർഷിക വരുമാനം 2 ലക്ഷം രൂപ കവിയരുത്. പട്ടിക വിഭാഗക്കാർക്ക് നാലര ലക്ഷം രൂപവരെയാകാം. ഓരോ വിഭാഗത്തിലും പകുതി സ്കോളർഷിപ്പ് പെൺകുട്ടികൾക്ക്. നിർദിഷ്ട യോഗ്യതാ പരീക്ഷയിലെ മൊത്തം മാർക്കു നോക്കിയാണ് സിലക്ഷൻ. മാർച്ച് 6 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://www.ongcscholar.org/ (Oil & Natural Gas Corporation Limited, Vasant Kunj, New Delhi, 110070.).
Send us your details to know more about your compliance needs.