Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ [22-04-22]

So you can give your best WITHOUT CHANGE

കേരള കേന്ദ്ര സർവകലാശാലയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • ഡെപ്യൂട്ടി രജിസ്ട്രാർ (ഒന്ന്), അസിസ്റ്റന്റ് ലൈബ്രേറിയൻ (രണ്ട്), പേഴ്സണൽ അസിസ്റ്റ ന്റ് (മൂന്ന്), സീനിയർ ടെക്നി ക്കൽ അസിസ്റ്റന്റ് (കംപ്യൂട്ടർ) (ഒന്ന്). സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റ ന്റ് (ഒന്ന്), സെക്യൂരിറ്റി ഇൻസ്പെ ക്ടർ (ഒന്ന്), ലബോറട്ടറി അസി സ്റ്റന്റ് (ഒന്ന്), ഹിന്ദി ടൈപ്പിസ്റ്റ് (ഒന്ന്), കുക്ക് (ഒന്ന്), മൾട്ടി ടാസ്റ്റിങ് സ്റ്റാഫ് (ഒന്ന്), ലബോറട്ടറി അറ്റന്റന്റ് (മൂന്ന്), കിച്ചൺ അറ്റന്റന്റ് (ഒന്ന്), ലൈബ്രറി അറ്റന്റന്റ് (ഒന്ന്), ലോവർ ഡിവിഷൻ ക്ലർ ക്ക് (രണ്ട്), പ്രൈവറ്റ് സെക്രട്ടറി (മൂന്ന്), ടെക്നിക്കൽ അസിസ്റ്റന്റ് (രണ്ട്), ലബോറട്ടറി അസിസ്റ്റ ന്റ് (ഒന്ന്), അപ്പർ ഡിവിഷൻ ക്ലർ ക്ക് (രണ്ട്) എന്നിങ്ങനെയാണ് ഒഴിവ്.
  • വെബ്സൈറ്റ്: www.cukerala. ac.in. ഓൺലൈൻ അപേക്ഷ മേയ് 18-ന് വൈകീട്ട് അഞ്ച് വരെയും തപാൽ അപേക്ഷ മേയ് 31-ന് വൈകീട്ട് അഞ്ച് വരെയും സ്വീകരിക്കും. വിലാസം: റിക്രൂട്ട്മെന്റ് സെൽ, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള, തേജസ്വിനി ഹിൽസ്, പെരിയ, കാസർകോട് -671320.

ശ്രീചിത്രയിൽ 6 ഒഴിവുകൾ

  • തിരുവനന്തപുരം ശ്രീചിത്തിരതിരു നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോള ജിയിൽ 6 താൽക്കാലിക ഒഴിവ്. ഇന്റർവ്യൂ ഏപ്രിൽ 20, 21, 25 തീയതികളിൽ.
    അവസരങ്ങൾ: ടെക്നിക്കൽ അസിസ്റ്റന്റ് (കംപ്യൂട്ടർ), സീനിയർ റിസർച് അസോഷ്യേറ്റ്, ക്വാളിറ്റേറ്റീവ് റിസർച് ലീഡ്, പ്രോജക്ട് അസോഷ്യേറ്റ്, ജൂനി യർ റിസർച് ഫെലോ .www.sctimst.ac.in

CMD യിൽ 11 ഒഴിവ്

  • കേരള സർക്കാരിനു കീഴിലെ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന കരാർ നിയമനം. ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.അവസരങ്ങൾ: റിക്രൂട്മെന്റ് എക്സിക്യൂട്ടീവ്,ഇന്റേൺ, മാർക്കറ്റിങ് ഓഫിസർ, ട്രാവൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് / അസിസ്റ്റന്റ് മാനേജർ ടൂർസ്.
  • തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് ഓഫിസിൽ കരാർ നിയമനം.ഓരോ ഒഴിവു വീതം. ഓൺലൈൻ അപേക്ഷ ഏപ്രിൽ 28 വരെ. തസ്തിക, യോഗ്യത, ശമ്പളം:
  • അർബൻ ഡിസൈനർ/ പ്ലാനർ: ബിആർക് അർബൻ ഡിസൈൻ പ്ലാനിങ്ങിൽ പിജി, 2 വർഷ പരിചയം; 60,000.
  • പ്രോജക്ട് എൻജിനീയർ : സിവിൽ എൻജിനീയറിങ് ബിരുദം, എംബിഎ, 5 വർഷ പരിചയം 45,000.
  • അക്കൗണ്ട്സ് അസിസ്റ്റന്റ്: ഒന്നാംക്ലാസ് ബികോം, സിഎ/ ഐസിഡബ്ല്യുഎ ഇന്റർ ജയം, 5 വർഷ പരിചയം; 35,000.
  • പ്രായപരിധി: 45, www.cmdkerala.net


Send us your details to know more about your compliance needs.