So you can give your best WITHOUT CHANGE
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് കപ്പാസിറ്റി ബിൽഡിങ് പ്രോഗ്രാം
തിരുവനന്തപുരത്തെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (ഗിഫ്റ്റ്) റിസർച്ച് കപ്പാസിറ്റി ബിൽഡിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷ ണിച്ചു. ഗവേഷണക്കഴിവുകൾ വർധിപ്പിക്കാനായി ആവിഷ്ക്കരി ച്ച ഹൈബ്രിഡ് രീതിയിലുള്ള (ഓൺലൈൻ/ഓഫ് ലൈൻ) 60 മണിക്കൂർ ദൈർഘ്യമുള്ള ഈ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഒരു ഇൻററാക്ടീവ് ലേണിങ് പ്ലാറ്റ്ഫോം ഒരുക്കുന്നു. സെപ്റ്റംബർ മൂന്നിന് പ്രോഗ്രാം തുടങ്ങും.
സോഷ്യൽ സയൻസ് മേഖലയിലെ എം.ഫിൽ/പിഎച്ച്.ഡി. പ്രോഗ്രാമുകളിലുള്ള സ്കോളർമാർ, ഏതെങ്കിലും സോഷ്യൽ സയൻസ് വിഷയത്തിലെ പി.ജി. ബിരുദധാരികൾ, സോഷ്യൽ സയൻസസ് പി.ജി. വിദ്യാർഥികൾ, സോഷ്യൽ സയൻസസ് ഫാക്കൽറ്റി അംഗങ്ങൾ, സോഷ്യൽ സയൻസസ് പി.ജി. ഉള്ള സർക്കാർ ഉദ്യോഗസ്ഥർ, പ്രാക്ടീഷണർമാർ എന്നിവർക്കും അപേക്ഷിക്കാം.അപേക്ഷകർക്ക് സ്റ്റാറ്റിസ്റ്റിക്സ് ഇക്കണോമെട്രിക്സ് പരിജ്ഞാനം അഭികാമ്യമാണ്. ഉയർന്ന പ്രായ പരിധിയില്ല. അപേക്ഷ https://www.gift.res.in/ വഴി 2022 ഓഗസ്റ്റ് 20 വരെ ഓൺലൈനായി നൽകാം.
Send us your details to know more about your compliance needs.