So you can give your best WITHOUT CHANGE
വിദേശപഠനം: സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് 2023-24 അധ്യയനവർഷത്തിൽ വിദേശ സർവകലാശാലകളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി. കോഴ്സുകൾക്ക് ഉന്നതപഠനം നടത്തുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ ദേശസാത്കൃത/ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ അല്ലെങ്കിൽ കേരള സംസ്ഥാന ഡിവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ എന്ന ധനകാര്യ സ്ഥാപനത്തിൽനിന്നോ വിദ്യാഭ്യാസ വായ്പ നേടിയിട്ടുള്ളവർക്ക് ലോൺ സബ്‌സിഡിയാണ് സ്‌കോളർഷിപ്പായി അനുവദിക്കുന്നത്. കേരളത്തിൽ സ്ഥിരതാമസക്കാരായ കേന്ദ്രസർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് അർഹത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. വിജ്ഞാപനം http://minoritywelfare.kerala.gov.in/ -ൽ ലഭിക്കും.
Send us your details to know more about your compliance needs.