So you can give your best WITHOUT CHANGE
നഴ്സറി അധ്യാപക കോഴ്സ്: അപേക്ഷ 6 വരെ
2 വർഷ നഴ്സറി ടീച്ചർ എജ്യുക്കേഷൻ കോഴ്സിനുള്ള അപേക്ഷകൾ സെപ്റ്റംബർ ആറിനകം ബന്ധപ്പെട്ട പ്രീ പ്രൈമറി ടിടിഐകളിൽ നൽകണം.അപേക്ഷാഫോം മാതൃക www.education.kerala.gov.in വെബ്സൈറ്റിലുണ്ട്.
യോഗ്യത 45 % മാർക്കോടെ 12-ാം ക്ലാസ് ജയം.ഒബിസിയെങ്കിൽ 2% ഇളവ്. പട്ടികവിഭാഗം അപേക്ഷകർക്കു ജയം മതി.പ്രായപരിധി:17-33. പട്ടികവിഭാഗമെങ്കിൽ അഞ്ചും ഒബിസിയെങ്കിൽ മൂന്നും വർഷം ഇളവ്. ഗവ. അംഗീകൃത പ്രീ പ്രൈമറി വിഭാഗങ്ങളിൽ പഠിപ്പിക്കുന്നവരാണെങ്കിൽ 2 വർഷത്തെ അധ്യാപന പരിചയത്തിന് ഒരു വർഷം എന്ന തോതിൽ പരമാവധി 3 വർഷം ഇളവു ലഭിക്കും. വിശദ വിജ്ഞാപനവും പഠന സ്ഥാപനങ്ങളുടെ പട്ടികയും വെബ്സൈറ്റിൽ.
Send us your details to know more about your compliance needs.