So you can give your best WITHOUT CHANGE
ഇന്റലിജൻസ് ബ്യൂറോയിൽ 660 ഒഴിവുകൾ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ (ഐ.ബി.) വിവിധ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന് അപേക്ഷിക്കാം. 660 ഒഴിവുണ്ട്. ഗ്രൂപ്പ്-ബി, ഗ്രൂപ്പ്-സി തസ്തികകളിലാണ് അവസരം. വിശദവിവരങ്ങളും അപേക്ഷാഫോമിൻ്റെ മാതൃകയും www.mha.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 27.
ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ 37 ഒഴിവുകൾ
ഉത്തർപ്രദേശിലെ റായ്ബറേലിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ 37 ഒഴിവുണ്ട്. ദീർഘകാലത്തേക്കുള്ള കരാർ നിയമനമാണ്. വിശദവിവരങ്ങളും അപേക്ഷാഫോമും www.nift.ac.in/raibareli എന്ന വിലാസത്തിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 20.
Send us your details to know more about your compliance needs.