Let us do the

Nursery Teacher Training: Application upto 6 (02-09-2022)

So you can give your best WITHOUT CHANGE

നഴ്സറി ടീച്ചർ പരിശീലനം: അപേക്ഷ 6 വരെ

പ്രീപ്രൈമറി (നഴ്സറി) തലത്തിലെ അധ്യാപക ജോലിക്ക് യോഗ്യത നൽകുന്ന 2 വർഷ ‘നഴ്സറി ടീച്ചർ എജ്യുക്കേഷൻ കോഴ്സ് 2022-24' പ്രവേശനത്തിന് അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് പകർപ്പുകൾ സഹിതം 6നു വൈകിട്ട് 5 മണിക്കകം ബന്ധപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം. www.education.kerala.gov.in സൈറ്റിൽ വിജ്ഞാപനത്തോടൊപ്പം അപേക്ഷാഫോമിന്റെ മാതൃകയുമുണ്ട്. സെപ്റ്റംബർ 22ന് ക്ലാസുകൾ തുടങ്ങുന്നതിനു മുൻപ് പ്രവേശനം പൂർത്തിയാക്കും.

45% എങ്കിലും മാർക്കോടെ - പ്ലസ്-ടു വേണം. പിന്നാക്കവിഭാഗക്കാർക്ക് 43%. പട്ടികവിഭാഗക്കാർ പ്ലസ്-ടു ജയിച്ചാൽ മതി. 2022 ജൂൺ ഒന്നിന് 17-33 വയസ്സ്. പിന്നാക്ക / പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 36/38 വരെയാകാം. കൂടാതെ, അംഗീകൃത പ്രീപ്രൈമറി അധ്യാപനത്തിന് 2 വർഷം - ഒരു വയസ്സ് എന്ന ക്രമത്തിൽ 3 വയസ്സു വരെ ഇളവും അനുവദിക്കും. ഇതു ലഭിക്കാൻ ബന്ധപ്പെട്ട ഉപജില്ലാ ഓഫിസർ നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.യോഗ്യതാപരീക്ഷയിലെ മാർക്ക് നോക്കിയാണ് സിലക്ഷൻ. എൻട്രൻസ് പരീക്ഷയില്ല.

അംഗീകൃത സ്കൂളുകളുടെ പട്ടികയുൾപ്പെടെ പൂർണവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിന് www.education.kerala.gov.in. ഫോൺ: 0471-2580568; secret.dge@kerala.gov.in.


Send us your details to know more about your compliance needs.