So you can give your best WITHOUT CHANGE
നീറ്റ് യു.ജി. സ്കോർ വഴി ബി.എസ്സി. നഴ്സിങ് പ്രവേശനം
ന്യൂഡൽഹി ലോക് നായക് ഹോസ്പിറ്റലിന്റെ കീഴിലുള്ള അഹില്യാ ഭായ് കോളേജ് ഓഫ് നഴ്സിങ്ങിൽ ബി.എസ്സി (ഓണേഴ്സ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. പ്രതിവർഷ ട്യൂഷൻഫീസ് 250 രൂപയാണ്.
പെൺകുട്ടികൾക്കുമാത്രമാണ് പ്രവേശനം. 2022 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാകണം. ഉയർന്ന പ്രായപരിധി 30 വയസ്സ്. പട്ടികവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചു വർഷത്തെ ഇളവുണ്ട്.
യോഗ്യത: ഇംഗ്ലീഷ് (കോർ/ഇലക്ടീവ്), ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഓരോന്നും ജയിച്ച്, നാലിനും കൂടി 50 ശതമാനം മാർക്കുവാങ്ങി സീനിയർ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ - (പ്ലസ് ടു/തത്തുല്യം) ജയിച്ചിരിക്കണം.
നീറ്റ് യു.ജി. 2022 ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം അപേക്ഷകർ തങ്ങളുടെ നീറ്റ് യു.ജി. സ്റ്റോർ അപ്ലോഡ് ചെയ്യണം. അപേക്ഷ https://www.abconduadmission.in/login വഴി ഓഗസ്റ്റ് ഒൻപതുവരെ നൽകാം.
പ്രോസ്പെക്ടസ്/ബുള്ളറ്റിൻ ഓഫ് ഇൻ ഫർമേഷൻ ഇവിടെ ലഭിക്കും.https://www.abconduadmission.in/assets/pdf/propspectus.pdf
Send us your details to know more about your compliance needs.