So you can give your best WITHOUT CHANGE
തൊഴിലധിഷ്ഠിത പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകൾ
കേരള സർക്കാർ തുടർവിദ്യാഭ്യാസപദ്ധതിയിലൂടെ സർക്കാർ അംഗീകൃത പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കാൻ അവസരം. വിദ്യാർഥികൾക്ക് അവർക്ക് താത്പര്യമുള്ള ഏറ്റവും അടുത്ത ഗവ. പോളിടെക്നിക് കോളേജുകളിലോ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലോ ഉള്ള തുടർവിദ്യാഭ്യാസ സെല്ലിലൂടെ പഠിക്കാം. യോഗ്യത: എസ്.എസ്.എൽ.സി., പ്ലസ് ടു, ബിരുദം. പഠനം ചുരുങ്ങിയ ചെലവിൽ സാധ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കോഴ്സുകൾ: ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിങ് മാനേജ്മെൻറ്, എയർപോർട്ട് മാനേജ്മെൻറ്, ഫിറ്റ്നസ് ട്രെയിനർ, ഇലക്ട്രിക്കൽ എൻജിനിയറിങ് ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഫയർ ആൻഡ് സേഫ്റ്റി, ഓട്ടോമൊബൈൽ എൻജിനിയറിങ് ഫൈബർ ഒപ്റ്റിക്സ് ആൻഡ് സി.സി.ടി.വി.. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേരള സർക്കാർ അംഗീകാരവും അറ്റസ്റ്റേഷനും ഓൺലൈൻ വെരിഫിക്കേഷനോടുകൂടിയ ഒരു വർഷത്തെ തുടർവിദ്യാഭ്യാസ പ്രൊഫഷണൽ ഡിപ്ലോമ സർട്ടിഫിക്കറ്റും ലഭിക്കും. അവസാന തീയതി: ജൂലായ് 21. വിവരങ്ങൾക്ക്: 8943491010. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.ccekcampus.org/
Send us your details to know more about your compliance needs.