So you can give your best WITHOUT CHANGE
CIPET: മേയ് 29 വരെ അപേക്ഷിക്കാം
ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ 38 ഒഴിവ്. നേരിട്ടുള്ള നിയമനം. മേയ് 29 വരെ അപേക്ഷിക്കാം. അവസരങ്ങൾ: അസിസ്റ്റന്റ് ടെക്നിക്കൽ ഓഫിസർ, അസിസ്റ്റന്റ് ഓഫിസർ, ടെക്നിക്കൽ അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക https://www.cipet.gov.in/
BHEL ബെംഗളൂരു:10 ഒഴിവ്
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ ബെംഗളൂരു ഇലക്ട്രോണിക്സ് ഡിവിഷനിൽ പ്രോജക്ട് സൂപ്പർവൈസർ തസ്തികയിൽ 10 ഒഴിവ്. 2 വർഷത്തേക്കാണ് നിയമനം. ഓൺലൈൻ അപേക്ഷ ഏപ്രിൽ 29 വരെ. യോഗ്യത: 60% മാർക്കോടെ ഡിപ്ലോമ (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്), ഒരു വർഷ പരിചയം. പ്രായപരിധി: 32. അർഹർക്ക് ഇളവ്. ശമ്പളം: 43,550. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://www.bhel.com/
Send us your details to know more about your compliance needs.