Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ -(19-08-2022)

So you can give your best WITHOUT CHANGE

സേനയിൽ വനിത പോലീസ്
അഗ്നിപഥ് റാലിക്ക് അപേക്ഷിക്കാം

യോഗ്യത: പത്താംക്ലാസ്

റാലി നവംബർ ഒന്നുമുതൽ മൂന്നുവരെ

അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയിലൂടെ മിലിട്ടറി ചേരാൻ വനിതകൾക്ക് അപേക്ഷിക്കാം. നവംബർ ഒന്നുമുതൽ മൂന്നുവരെ ബെംഗളൂരു മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിക്രൂട്ട്മെന്റ് റാലിയിൽ കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ അവിവാഹിതരായ വനിതകൾ ക്കാണ് പങ്കെടുക്കാൻ അവസരം. യോഗ്യത: കുറഞ്ഞത് 45 ശതമാനം മാർക്കോടെ പത്താംക്ലാസ് വിജയം. ഓരോ വിഷയത്തിനുംകുറഞ്ഞത് 33 ശതമാനം മാർക്ക് നേടിയിരിക്കണം .

ശാരീരികയോഗ്യത:

അപേക്ഷകർക്ക് കുറഞ്ഞത് 162 സെ.മീ. ഉയരവും ഉയരത്തിനാനുപാതികമായ ഭാരവുമുണ്ടായിരിക്കണം.
പ്രായപരിധി: 2022 ഒക്ടോബർ ഒന്നിന് 17.5-23 വയസ്സ്. അപേക്ഷകർ 1999 ഒക്ടോബർ ഒന്നിനും 2005 ഏപ്രിൽ ഒന്നിനുമിടയിൽ ജനിച്ചവരാകണം.
വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 7

എൻ.എച്ച്. അതോറിറ്റിയിൽ 30 യങ് പ്രൊഫഷണൽ

ക്ലാറ്റ് സ്കോർ പരിഗണിച്ചായിരിക്കും നിയമനം

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ യങ് പ്രൊഫഷണലുകളുടെ (ലീഗൽ) 30 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ ഓഫീസുകളി ലേക്കുള്ള കരാർ നിയമനമാണ്. പരമാവധി മൂന്നുവർഷം വരെയായിരിക്കും കരാർ.പ്രായപരിധി: 32 വയസ്സ് (അർഹ രായവർക്ക് ഇളവുകൾ ബാധകം) ശമ്പളം: 60,000 രൂപ.വിശദവിവരങ്ങൾ https://nhai.gov.in/#/ എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 9.

തിലയ്യ സൈനിക് സ്കൂളിൽ ചേരാം

പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള, ജാർഖണ്ഡിലെ തിലയ്യ സൈനിക് സ്കൂളിലെ നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വാർഡ് ബോയ്സ്-1, ജനറൽ എംപ്ലോയീസ് 3 എന്നിങ്ങനെയാണ് ഒഴിവുകൾ. ജനറൽ എംപ്ലോയീസിനുള്ള രണ്ട് ഒഴിവുകളിലേക്ക് മാത്രമേ സ്ഥിരനിയമനമുണ്ടായിരിക്കുകയുള്ളൂ.

യോഗ്യത

വാർഡ് ബോയ്സ്: പത്താംക്ലാസ് വിജയം. ഇംഗ്ലീഷ് നന്നായി സംസാരിക്കാനറിയണം. ബിരുദം അഭികാമ്യം. മികച്ച ശാരീരികക്ഷമതയുണ്ടായിരിക്കണം. ഹോസ്റ്റലുകളിൽ വാർഡനായുള്ള പരിചയം, കംപ്യൂട്ടറിലുള്ള അറിവ് എന്നിവ അഭിലഷണീയം.
പൂരിപ്പിച്ച അപേക്ഷകൾ The Principal, Sainik School Tilaiya, PO-Tilaiya Dam, Dist-Koderma, Jharkhand, PIN-825413 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 2.


Send us your details to know more about your compliance needs.