So you can give your best WITHOUT CHANGE
RBI: 35 ജൂനിയർ എൻജിനീയർ ഒഴിവ്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ എൻജിനീയർ (സിവിൽ/ഇലക്ട്രിക്കൽ) തസ്തികയിൽ 35 ഒഴിവ്. കേരളം ഉൾപ്പെടുന്ന സതേൺ റീജനിൽ 5 ഒഴിവ്. ഓൺലൈൻ അപേക്ഷ ജൂൺ 30 വരെ. യോഗ്യത: ഡിഗ്രി/3 വർഷ ഡിപ്ലോമ (സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എൻജിനീയറിങ്). ഡിപ്ലോമക്കാർക്ക് 2 വർഷവും ഡിഗ്രിക്കാർക്ക് ഒരു വർഷവും പരിചയം നിർബന്ധം. പ്രായം: 20-30. അർഹർക്ക് പ്രായത്തിലും മാർക്കിലും ഇളവ്. ഓൺലൈൻ പരീക്ഷ ജൂലൈ 15ന്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://www.rbi.org.in/
AAI കാർഗോ ലിമിറ്റഡിൽ 60 ഒഴിവുകൾ
എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡിയറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ 60 സെക്യൂരിറ്റി സ്ക്രീനർ (സർട്ടിഫൈഡ്) ഒഴിവ്. അമൃത്സർ എയർപോർട്ടിലാണ് അവസരം. 3 വർഷ കരാർ നിയമനം. ജൂൺ 30വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു/തത്തുല്യം. പ്രായപരിധി: 50. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://www.aaiclas.aero/
Send us your details to know more about your compliance needs.