So you can give your best WITHOUT CHANGE
വെസ്റ്റേൺ റെയിൽവേ അപ്രന്റിസ് 3,612 ഒഴിവുകൾ
പത്താം ക്ലാസ് ജയിച്ചവർക്ക് അവസരം
മുംബൈ ആസ്ഥാനമായ വെസ്റ്റേൺ റെയിൽവേയിൽ 3,612 അപ്രന്റിസ് അവസരം. ജൂൺ 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം (10+2 പരീക്ഷാരീതി), ബന്ധപ്പെട്ട ട്രേഡിൽ ഐടി ഐ സർട്ടിഫിക്കറ്റ് (എൻസിവിടി/എസിവിടി). എൻജിനിയറിങ് ബിരുദം/ഡിപ്ലോമ യോഗ്യതക്കാർ അപേക്ഷിക്കാൻ അർഹരല്ല.
പ്രായം: 15-24. അർഹർക്ക് ഇളവ്. സ്റ്റൈപൻഡ് ചട്ടപ്രകാരം.
ഫീസ്: 100. ഓൺലൈനായി ഫീസടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്കു ഫീസില്ല.
തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി.വിശദവിവരങ്ങൾക്ക് http://www.rrc-wr.com/ സന്ദർശിക്കുക .
ഇന്ത്യൻ ബാങ്കിൽ 312 ഓഫിസർ
ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ അവസരം. 312 ഒഴിവ്. ജൂൺ 14 വരെ ഓൺലൈനായിഅപേക്ഷിക്കാം.
ഫീസ്: 850 രൂപ. പട്ടികവിഭാഗം/ ഭിന്നശേഷിക്കാർക്ക് 175 രൂപ. ഓൺലൈനായി അടയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക് https://www.indianbank.in/ സന്ദർശിക്കുക .
JIPMER: 113 സീനിയർ റസിഡന്റ്
പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (JIPMER) 113 സീനിയർ റസിഡന്റ് ഒഴിവ്. ഓൺലൈൻ അപേക്ഷ ജൂൺ 20 കൂടുതൽ വിവരങ്ങൾക്ക് https://jipmer.edu.in/ സന്ദർശിക്കുക .
Send us your details to know more about your compliance needs.