Let us do the

Minority Scholarship: Online Application till 7 (03-03-2023)

So you can give your best WITHOUT CHANGE

ന്യൂനപക്ഷ സ്കോളർഷിപ്പ്: ഓൺലൈൻ അപേക്ഷ 7 വരെ

കേരള ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാർസി മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കു നൽകുന്ന 2022-23 സ്കോളർഷിപ്പുകൾക്കുള്ള ഓൺലൈൻ അപേക്ഷ 7 വരെ സ്വീകരിക്കും. ബിപിഎൽ വിഭാഗക്കാർക്ക് ഓരോ ഇനത്തിലും മുഖ്യപരിഗണനയുണ്ട്. ഇവർ ഇല്ലെങ്കിൽ, 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള മറ്റുള്ളവരെ പരിഗണിക്കും. യുജിസി സിഎസ്ഐആർ നെറ്റ് സൗജന്യ പരിശീലനവുമുണ്ട്. വകുപ്പിന്റെ വെബ്സൈറ്റിലൂടെയും തിരഞ്ഞെടുത്ത സ്ഥാപനങ്ങൾ വഴിയും അപേക്ഷ ക്ഷണിക്കും. വിലാസം: ഡയറക്ടർ, ന്യൂനപക്ഷക്ഷേമ വകുപ്പ്, നാലാം നില, വികാസവൻ, തിരുവനന്തപുരം- 695033, സംശയ പരിഹാരത്തിന് ഫോൺ: 0471 - 2302090; ഇമെയിൽ: director.mwd@kerala.gov.in. ജില്ലാ കലക്ടറേറ്റുകളിലെ ന്യൂനപക്ഷ സല്ലുകളെയും സമീപിക്കാം. വെബ്സൈറ്റിലെ Scholarships ലിങ്കിൽ ക്ലിക് ചെയ്ത് അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക http://www.minoritywelfare.kerala.gov.in/


Send us your details to know more about your compliance needs.