So you can give your best WITHOUT CHANGE
ഡൽഹിയിൽ 714 മൾട്ടി ടാസ്കിങ് സ്റ്റാഫ് ഒഴിവുകൾ
ഡൽഹി സർക്കാരിലെ വിവിധ വകുപ്പുകളിൽ മൾട്ടിടാസ്‌കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി 714 ഒഴിവുണ്ട്. ഡൽഹി സബോഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ : ഓൺലൈനായി രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: 2026 ജനുവരി 15. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://dsssbonline.nic.in സന്ദർശിക്കുക.
പവർഗ്രിഡിൽ 48 ഒഴിവുകൾ
കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിലുള്ള പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, കമ്പനി സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 48 ഒഴിവുണ്ട്. അപേക്ഷ ഓൺലെനായി അയക്കണം. വിശദവിവരങ്ങൾക്ക് www.powergrid.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 31.
Send us your details to know more about your compliance needs.
Education