Let us do the

DBT-Research Associateship (07-02-2023)

So you can give your best WITHOUT CHANGE

ഡിബിടി-റിസർച്ച് അസോഷ്യേറ്റ്ഷിപ്

ബയോടെക്നോളജി, ജീവശാസ്ത്രശാഖകൾ എന്നിവയിലെ പുതുപുത്തൻ മേഖലകളിലുള്ള ഗവേഷണ അസോഷ്യേറ്റ്ഷിപ്പിന് ഓൺലൈൻ അപേക്ഷ 28 വരെ സ്വീകരിക്കും. അപേക്ഷകർക്ക് സയൻസ് /എൻജിനീയറിങ് പിഎച്ച്ഡി, അല്ലെങ്കിൽ എംഡി/എംഎസ് യോഗ്യത വേണം. മികച്ച അക്കാദമിക് ചരിത്രവും ഈ മേഖലയിലെ ഗവേഷണത്തിൽ താൽപര്യവുമുണ്ടാകണം. തീസിസ് സമർപ്പിച്ചവരെയും പരിഗണിക്കും. 75 പേർക്കാണ് അവസരം. 47,000 - 54,000 രൂപ പ്രതിമാസ സ്റ്റൈപൻഡും 50,000 രൂപ വാർഷിക കണ്ടിൻജൻസി ഗ്രാന്റും പ്രതീക്ഷിക്കാം. പിഎച്ച്ഡി/എം.ഡി/ എ.എസ് നേടുംവരെ 35,000 രൂപയും. 2 വർഷത്തേക്കാണ് അസോഷ്യേറ്റ്ഷിപ്. റഫറികൾ ശുപാർശക്കത്ത് 28ന് അകം അപ്ലോഡ് ചെയ്യണം. ഒരിക്കൽ ഈ ഫെലോഷിപ് വാങ്ങിയവർ വീണ്ടും അപേക്ഷിക്കേണ്ട. പൂർണവിവരങ്ങൾ വെബ്സൈറ്റിൽ https://ra.dbtindia.gov.in/


Send us your details to know more about your compliance needs.