So you can give your best WITHOUT CHANGE
ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: മാർച്ച് 31 വരെ അപേക്ഷിക്കാം
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് മാർച്ച് 31 വരെ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. തുടർന്ന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം. പ്രാദേശിക കേന്ദ്രത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുള്ള തീയതി കംപ്ലീഷൻ സർട്ടിഫിക്കറ്റിൽ ഉണ്ടാകും. ഒറിജിനൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുള്ള തീയതി അപേക്ഷകർക്കു തിരഞ്ഞെടുക്കാനുള്ള സൗകര്യം പോർട്ടലിലുണ്ട്. അപേക്ഷയുടെ പ്രിന്റ്, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, ഫീസ് രസീത്,ആധാർ അഥവാ മറ്റു ഐ.ഡി.യുടെ ഒറിജിനലും പകർപ്പും, ഒറിജിനൽ ടി.സി. എന്നിവ ബന്ധപ്പെട്ട പ്രാദേശിക കേന്ദ്രത്തിൽ പരിശോധനയ്ക്കായി സമർപ്പിക്കണം. 50 വയസ്സിനുമുകളിലുള്ളവർക്ക് ടി.സി. നിർബന്ധമല്ല. പ്രവേശനനടപടികൾ വിജയകരമായി പൂർത്തിയായാൽ റീജണൽ ഡയറക്ടർ ഒപ്പിട്ട അഡ്മിറ്റ് കാർഡ് ലഭിക്കും. പ്രാദേശിക കേന്ദ്രങ്ങളുടെയും അവയുടെ കീഴിൽ വരുന്ന ലേണർ സപ്പോർട്ട് സെന്ററുകളുടെയും വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. വിവരങ്ങൾക്ക്: 9188909901, 9188909902, 9188909903 (സാങ്കേതിക സഹായങ്ങൾക്ക്). ഇമെയിൽ: info@sgou.ac.in / helpdesk@sgou.ac.in. വിശദ വിവരങ്ങൾക്കും സഹായങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക https://sgou.ac.in/
Send us your details to know more about your compliance needs.