So you can give your best WITHOUT CHANGE
കീം-2022 താത്ക്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സാമുദായിക/ പ്രത്യേക സംവരണം/ മറ്റ് വിദ്യാഭ്യാസാനുകൂല്യങ്ങൾ എന്നിവയ്ക്ക് അർഹരായവരുടെ താത്ക്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.2022 എഞ്ചിനീയറിംഗ്/ആർക്കിടെക്ചർ/ഫാർമസി/മെഡിക്കൽ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (കീം 2022) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുളളവരുടെ വിവിധ കാറ്റഗറി ,കമ്മ്യൂണിറ്റി സംവരണം,ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ താത്ക്കാലിക ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. നിശ്ചിത തീയതിക്കകം കാറ്റഗറി/കമ്മ്യൂണിറ്റി/ നേറ്റിവിറ്റി/വരുമാനം / പ്രത്യേക സംവരണം എന്നിവ തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകൾ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് കാറ്റഗറി ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
വിദ്യാർത്ഥികൾക്ക് KEAM 2022-Candidate Portal ലെ 'Category List Provisional' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് കാറ്റഗറി ലിസ്റ്റ് കാണാവുന്നതാണ്. കാറ്റഗറി പട്ടിക സംബന്ധിച്ച് സാധുവായ പരാതികൾ ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ ഉൾപ്പെടെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ (ceekinfo.cee@kerala.gov.in) മുഖേന 17.09.2022 ഉച്ചയ്ക്ക് 2.00 മണിക്കകം അറിയിക്കേണ്ടതാണ്. പരാതിയോടൊപ്പം സർട്ടിഫിക്കറ്റുകളോ അനുബന്ധ രേഖകളോ ഇ-മെയിൽ മുഖേന അയയ്ക്കാൻ പാടുള്ളതല്ല.
Send us your details to know more about your compliance needs.