Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (12-12-2022)

So you can give your best WITHOUT CHANGE

കംപ്യൂട്ടർ സയൻസ് അധ്യാപക നിയമനം

വയനാട് മുട്ടിൽ ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി അൺ എയ്ഡഡ് കൊമേഴ്സ് വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് അധ്യാപക നിയമനം. എം.എസ്‌സി., എം.സി.എ. യോഗ്യത വേണം. വിരമിച്ച അധ്യാപകരെയും പരിഗണിക്കും. കൂടിക്കാഴ്ച 13-ന് രാവിലെ 10.30-ന് എം.ഒ.എച്ച്.ആർ.ഡി. സെന്ററിൽ. ഫോൺ: 9895204364.

അക്കൗണ്ട്സ് എക്സിക്യുട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB), അക്കൗണ്ട്സ് എക്സിക്യുട്ടീവ് തസ്തികയിലെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമായിരിക്കും. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി.) മുഖേനയാണ് അപേക്ഷിക്കേണ്ടത്. ശമ്പളം 30,000 രൂപ. യോഗ്യത: ചാർട്ടേഡ് അക്കൗണ്ടൻസിയുടെ ലെവൽ II (ഐ.പി.സി.സി.) പൂർത്തിയാക്കിയിരിക്കണം. കുറഞ്ഞത്, മൂന്നുവർഷത്തെ പ്രവൃത്തിപരിചയവുമുണ്ടായിരിക്കണം. പ്രായം 30 വയസ്സ് കവിയരുത്. അപേക്ഷ സി.എം.ഡി. വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 21. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക www.kcmd.in


Send us your details to know more about your compliance needs.