So you can give your best WITHOUT CHANGE
ബി.ഫാം ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്മെന്റ്
ബി.ഫാം കോഴ്സിന് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്മെന്റ് ഫെബ്രുവരി രണ്ടിന് രാവിലെ 11-ന് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടക്കും. ആലപ്പുഴ ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള സ്പോട്ട് അലോട്മെന്റ് നാലിന് രാവിലെ 11-നും, കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ രണ്ട് സീറ്റിലേക്കുള്ള സ്പോട്ട് അലോട്മെന്റ് ആറിന് രാവിലെ 11-നും കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒരു സീറ്റിലേക്കുള്ളത് എട്ടിന് 11-നും കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒഴിവുള്ള ഏഴ് സീറ്റിലേക്കുള്ളത് പത്തിന് രാവിലെ 11- നും അതത് കോളേജുകളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.dme.kerala.gov.in/
Send us your details to know more about your compliance needs.