Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (06-05-2026)

So you can give your best WITHOUT CHANGE

അലിംകോയിൽ 165 ഒഴിവ് ഒഴിവുകൾ

ഉത്തർപ്രദേശിലെ കാൻപുരിലുള്ള ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (അലിംകോ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലായി 165 ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് www.alimco.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 13 (വൈകീട്ട് 5 മണി).

റിസർവ് ബാങ്കിൽ 60 ഓഫീസർ ഒഴിവുകൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ (ഗ്രേഡ് ബി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ കേഡറിൽ 40 ഒഴിവും ഇക്കണോമിക് ആൻഡ് പോളിസി റിസർച്ച് ഡിപ്പാർട്ട്മെന്റിലും (ഡി.ഇ. പി.ആർ.) സ്റ്റാറ്റിസ്റ്റിക്‌സ് -ആൻഡ് ഇൻഫർമേഷൻ മാനേജ്‌മെന്റ് ഡിപ്പാർട്ട്മെന്റിലും 10 വീതം ഒഴിവുമുണ്ട്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rbi.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: മേയ് 20 (വൈകുന്നേരം 6 വരെ).


Send us your details to know more about your compliance needs.