Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (26-03-2026)

So you can give your best WITHOUT CHANGE

NLC: 56 ഇൻഡസ്ട്രിയൽ ട്രെയിനി ഒഴിവുകൾ

തമിഴ്നാട്ടിലെ നെയ്‌വേലിയിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.എൽ.സി. ഇന്ത്യ ലിമിറ്റഡിൽ ഇൻഡസ്ട്രിയൽ ട്രെയിനികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 56 ഒഴിവുണ്ട്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി: ഏപ്രിൽ 09. വിശദവിവരങ്ങൾക്ക് https://www.nlcindia.in/website/en/  സന്ദർശിക്കുക.

പോണ്ടിച്ചേരി സർവകലാശാലയിൽ 17 അനധ്യാപക ഒഴിവുകൾ

പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ വിവിധ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് എ, ബി തസ്തികകളിലായി 17 ഒഴിവുണ്ട്. റെഗുലർ നിയമനവും ഡെപ്യൂട്ടേഷൻ നിയമനവുമുണ്ടാവും. വിശദവിവരങ്ങൾക്ക്: https://www.pondiuni.edu.in/ 


Send us your details to know more about your compliance needs.