Let us do the

Diploma in Hotel Management for SSLC-(12-09-2022)

So you can give your best WITHOUT CHANGE

എസ്എസ്എൽസിക്കാർക്ക് ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ

ഓൺലൈൻ അപേക്ഷ 30 വരെ

സാധാരണഗതിയിൽ പ്ലസ് ടു കഴിഞ്ഞ് 3 വർഷമെങ്കിലും പഠിച്ചാലേ ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമയോ ഡിഗ്രിയോ നേടാൻ കഴിയൂ. ഉപരിപഠനത്തിന് അർഹതയോടെ എസ്എ സ്എൽസി / ടിഎച്ച്എസ്എൽ സി / തുല്യയോഗ്യതയുള്ളവർ 4 വർഷത്തെ പഠനം വഴി എഐസിടിഇ-അംഗീകാരമുള്ള ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി ഡിപ്ലോമ നേടാൻ അവസരം.
സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് റിസർച് ആണ് 2022-23 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് സിലക്ഷൻ നടത്തുന്നത്.
വിശദാംശങ്ങളടങ്ങിയ പ്രോസ്പെക്ടസും ഓൺലൈൻ അപേക്ഷാസൗകര്യവും https://www.polyadmission.org/ എന്ന സൈറ്റിലുണ്ട്. ഓൺലൈൻ അപേക്ഷ 30 വരെ സ്വീകരിക്കും. രേഖക ളൊന്നും അപ് ലോഡ് ചെയ്യേണ്ടതില്ല.
മാനേജ്മെന്റ് ക്വോട്ടയിലേ ക്ക് ഓൺലൈനായി അപേക്ഷിക്കുന്നവർ അഡ്മിഷൻ പോർട്ടലിലെ MANAGEMENT QUOTA ലിങ്ക് തിരഞ്ഞെടുക്കണം.
അപേക്ഷാഫീ 200 രൂപ; പട്ടിക വിഭാഗം 100 രൂപ. മാനേജ്മെന്റ് ക്വോട്ട 200 രൂപ. തുക അപേക്ഷയോടൊപ്പം ഓൺലൈനായി അടക്കാം.


Send us your details to know more about your compliance needs.