Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ[04-05-2022]

So you can give your best WITHOUT CHANGE

1033 ഒഴിവുകളുമായി സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ വിളിക്കുന്നു.

സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേയുടെ റായ്പുർ ഡിവിഷൻ, വാഗൺ റിപ്പയർ ഷോപ് എന്നിവിടങ്ങളിലായി 1033 അപ്രന്റിസ് ഒഴിവ്. ഒരു വർഷമാണു പരിശീലനം. അപേക്ഷ: മേയ് 24 വരെ.
വെബ്:https://secr.indianrailways.gov.in
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം; ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.
പ്രായം: 15–24. അർഹർക്ക് ഇളവ്. സ്റ്റൈപൻഡ്: ചട്ടപ്രകാരം.
തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കി.

കേരള വനം വകുപ്പിൽ സ്ഥിര ജോലി

പത്താം ക്ലാസ്സ്, ലൈസൻസ് ഉള്ളവർക്ക് കേരള ഫോറെസ്റ്റ് വകുപ്പിൽ അവസരം
ഫോറെസ്റ്റ് ഡ്രൈവർ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
മാസ ശമ്പളം: 43,600 വരെ
മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക: https://thozhilveedhi.com/kerala-forest-driver-recruitment-2022/

കേന്ദ്ര സേനകളിൽ 253 ഒഴിവ്

കേന്ദ്ര സായുധ പൊലീസ് സേനകളിൽ അസിസ്‌റ്റന്റ് കമൻഡാൻഡ്സ് (ഗ്രൂപ്പ് എ) അവസരം. വിവിധ വിഭാഗങ്ങളിലായി 253 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.ഓൺലൈൻ അപേക്ഷ മേയ് 10 വരെ. ഒഴിവ്: ബിഎസ്‌എഫ്-66, സിആർപിഎഫ്–29, സിഐഎസ്എഫ്–62, ഐടിബിപി–14, എസ്‌എസ്‌ബി-82

പ്രായം:

2022 ഓഗസ്‌റ്റ് ഒന്നിന് 20–25. സംവരണ വിഭാഗക്കാർക്കും വിമുക്‌തഭടൻമാർക്കും സർക്കാർ ജീവനക്കാർക്കും ഇളവ്.

യോഗ്യത:

ബിരുദം/തത്തുല്യം. ഫലം കാക്കുന്നവരെയും അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും.എൻസിസി ബി/സി സർട്ടിഫിക്കറ്റ് അഭിലഷണീയം. ശാരീരിക യോഗ്യത, കാഴ്‌ച സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.

തിരഞ്ഞെടുപ്പ്:

എഴുത്തുപരീക്ഷ, ഫിസിക്കൽ സ്‌റ്റാൻഡേഡ്/ഫിസിക്കൽ എഫിഷ്യൻസി ടെസ്‌റ്റ്, മെഡിക്കൽ സ്‌റ്റാൻഡഡേഡ്‌സ് ടെസ്‌റ്റ്, ഇന്റർവ്യൂ/പഴ്‌സനാലിറ്റി ടെസ്‌റ്റ് എന്നിവയുടെ അടിസ്‌ഥാനത്തിൽ. എഴുത്തുപരീക്ഷയ്ക്കു തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രമുണ്ട്.
ഫീസ്: 200 രൂപ. എസ്‌ബിഐ ശാഖയിൽ നേരിട്ടോ ഓൺലൈനായോ അടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല. https://www.upsconline.nic.in/ എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനിൽ അപേക്ഷിക്കണം.


Send us your details to know more about your compliance needs.