Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (26-10-2023)

So you can give your best WITHOUT CHANGE

NIRRCH: 74 ഒഴിവുകൾ

 ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് കീഴിൽ മുംബൈയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് റിപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്തിൽ (ഐ.സി.എം.ആർ-എൻ.ഐ.ആർ. ആർ.സി.എച്ച്.) വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സ്ഥിരനിയമനമാണ്. പന്ത്രണ്ടാം ക്ലാസ്/ ഐ.ടി.ഐ./ഡിപ്ലോമ/ബിരുദം/ എൻജിനീയറിങ് ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.icmr.nic.in. അവസാന തീയതി: നവംബർ 5.

കിഫ്ബി പ്രോജക്ടുകളിൽ 35 തൊഴിൽ അവസരങ്ങൾ

സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ്(CMD), കേരള ഇൻഫ്രാസ്ട്രക്ചർ  ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്(KIIFB) പ്രോജക്ടുകളിലേക്ക് കരാർ നിയമനം നടത്തുന്നു. സിഎംഡിയുടെ ടെക്നിക്കൽ റിസോഴ്സ് സെന്റർ/ ടെക്നിക്കൽ സർവീസ് യൂണിറ്റുകളിലായിരിക്കും നിയമനം. ആകെ 35 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 5. കൂടുതൽ വിവരങ്ങൾക്ക്: cmd.kerala.gov.in    


Send us your details to know more about your compliance needs.