Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (24-02-2024)

So you can give your best WITHOUT CHANGE

വനിതാ വികസന കോർപ്പറേഷനിൽ അവസരം 

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ (KSWDC) സീനിയർ പ്രോഗ്രാമർ കം ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ബി.ടെക്/ ബി.ഇ. (കംപ്യൂട്ടർ സയൻസ്/ഐ.ടി.), ജാവ കോഡിങ് ഫ്രൈംവർക്ക്സ് ആൻഡ് എസ്.ക്യു.എൽ. പരിജ്ഞാനം. 5 വർഷ പ്രവൃത്തിപരിചയം. പ്രായം: 28-45. അപേക്ഷ സി.എം.ഡി. വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഫെബ്രുവരി 28 (5PM). കൂടുതൽ വിവരങ്ങൾക്ക്: https://cmd.kerala.gov.in/  

കമ്പനി സെക്രട്ടറി ഒഴിവ്

റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ കേരള ലിമിറ്റഡിൽ (RBDCK) കരാറട്ടിസ്ഥാനത്തിൽ കമ്പനി സെക്രട്ടറി തസ്തികയിൽ നിയമനം നടത്തുന്നു. ശമ്പളം: 75,000 രൂപ. യോഗ്യത: ബിരുദം, എ.സി.എസ്., രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. എൽ.എൽ.ബി. അഭികാമ്യം. പ്രായം: 40 വയസ്സ് കവിയരുത്. അപേക്ഷ തപാലായി അയക്കണം. അവസാന തീയതി: ഫെബ്രുവരി 26 (5 PM). വിശദവിവരങ്ങൾക്ക്: www.rbdck.com


Send us your details to know more about your compliance needs.