So you can give your best WITHOUT CHANGE
അമൃത വിശ്വവിദ്യാപീഠം ബിരുദ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം
അമൃത വിശ്വവിദ്യാപീഠം ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അമൃത വിശ്വവിദ്യാപീഠം നിലവിൽ നടത്തിവരുന്ന ബി.ടെക്, എം.ബി.എ. എൻട്രൻസ് പരീക്ഷകൾക്കു പുറമെയാണ് ഇപ്പോൾ റെഗുലർ ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനും പ്രവേശനപരീക്ഷ ആരംഭിക്കുന്നത്. പ്രവേശനപരീക്ഷാ തീയതികൾ പിന്നീട് സർവകലാശാലാ വെബ്സൈറ്റിൽ പ്രഖ്യാപിക്കും. ഓൺലൈനായി അപേക്ഷിക്കാം. രാജ്യത്തെ വിവിധ നഗരങ്ങളിലാണ് പരീക്ഷ. അമൃത എൻട്രൻസ് എക്സാമിനേഷൻ-ഫിസിക്കൽ സയൻസസ് (എ.ഇ.ഇ.പി.), അമൃത എൻട്രൻസ് എക്സാമിനേഷൻ -ലൈഫ് സയൻസസ്, അഗ്രി കൾച്ചർ ആൻഡ് മെഡിക്കൽ സയൻസസ് (എ.ഇ.ഇ.എൽ.), അമൃത എൻട്രൻസ് എക്സാമിനേഷൻ-ബിഹേവിയറൽ സയൻസസ്, ആർട്സ്, ഹ്യുമാനിറ്റീസ് ആൻഡ് കൊമേഴ്സ് (എ.ഇ.ഇ. ബി.) എന്നിങ്ങനെ മൂന്ന് വ്യത്യസ്ത എൻട്രൻസ് പരീക്ഷകളാണ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://amrita.edu/admissions
Send us your details to know more about your compliance needs.