So you can give your best WITHOUT CHANGE
റെയിൽവേയിൽ 9144 ടെക്‌നിഷ്യൻ ഒഴിവുകൾ
9144 ടെക്നിഷ്യൻ ഒഴിവിലേക്കു റെയിൽവേ റിക്രൂട്മെന്റ് ബോർഡ് കേന്ദ്രീകൃത വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ആർആർബിയിൽ 278 ഒഴിവുണ്ട്. ഏപ്രിൽ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.rrbthiruvananthapuram.gov.in
കേന്ദ്ര പോലീസ് സേനകളിൽ 4187 സബ് ഇൻസ്പെക്ടർ ഒഴിവുകൾ
കേന്ദ്ര പോലീസ് സേനകളിലെ 4187 സബ് ഇൻസ്പെക്ടർ (എസ്ഐ) ഒഴിവിലേക്ക് എസ്‌എസ്‌സി വിജ്‌ഞാപനമായി. 28 വരെ അപേക്ഷിക്കാം. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ മേയ് 9,10,13 തീയതികളിൽ. സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (സിഎ പിഎഫ്), ഡൽഹി പോലീസ് എന്നീ കേന്ദ്ര സേനാവിഭാഗങ്ങളിലെ എസ്‌ഐ തസ്‌തികയിലാണു തിരഞ്ഞെടുപ്പ്. സ്ത്രീകൾക്കും അവസരം. സിഎപിഎഫിൽ 4001 ഒഴിവും ഡൽഹി പോലീസിൽ 186 ഒഴിവുമുണ്ട്. ഫീസ്: 100 രൂപ ഓൺലൈനായി അടയ്ക്കാം. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല. വിജ്‌ഞാപനത്തിനും ഓൺലൈൻ അപേക്ഷയ്ക്കും https://ssc.nic.in/ സന്ദർശിക്കുക.
Send us your details to know more about your compliance needs.