Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (20-04-2024)

So you can give your best WITHOUT CHANGE

ആൻഡ്രൂ യൂൾ കമ്പനി: 14 ഒഴിവുകൾ

കേന്ദ്ര സർക്കാർ സ്‌ഥാപനമായ ആൻഡ്രൂ യൂൾ ആൻഡ് കമ്പനി ലിമിറ്റഡിനു കീഴിലെ അസം, വെസ്‌റ്റ് ബംഗാൾ ടീ ഗാർഡനുകൾ, കൊൽക്കത്ത ടീ ഡിവിഷൻ, കല്യാണി എൻജിനീയറിങ് ഡിവിഷൻ, ഇലക്ട്രിക്കൽ -ചെന്നൈ ഓപ്പറേഷൻസ് എന്നിവിടങ്ങളിലായി 14 ഒഴിവ്. കരാർ/ സ്‌ഥിരനിയമനം. കൂടുതൽ വിവരങ്ങൾക്ക്: www.andrewyule.com 

ഡി.ആർ.ഡി.ഒ: 41 അപ്രന്റിസ് ഒഴിവുകൾ

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡി.ആർ.ഡി.ഒ.) അപ്രൻ്റിസ്‌ഷിപ്പിന് അപേക്ഷിക്കാം. 41 ഒഴിവുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള അഡ്വാൻസ്‌ഡ് സെൻ്റർ ഫോർ എനർജറ്റിക് മെറ്റീരിയൽസിലാണ് (എ.സി.ഇ.എം.) അവസരം. അപേക്ഷകർ https://nats.education.gov.in  എന്ന പോർട്ടലിൽ രജിസ്റ്റർചെയ്യണം. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷാഫോം ബന്ധപ്പെട്ട രേഖകൾ apprentice.acem@gov.in.  എന്ന ഇ-മെയിലിലേക്ക് അയക്കണം. വിശദവിവരങ്ങൾക്ക് www.drdo.gov.in  വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ഏപ്രിൽ 30


Send us your details to know more about your compliance needs.