Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (26-06-2024)

So you can give your best WITHOUT CHANGE

SEBI: 97 ഓഫീസർ ഒഴിവുകൾ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ ഓഫീസർ ഗ്രേഡ്- എ (അസിസ്റ്റന്റ് മാനേജർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലായി 97 ഒഴിവുണ്ട്. രാജ്യത്തെ വിവിധയിടങ്ങളിലുള്ള സെബി ഓഫീസുകളിലായിരിക്കും നിയമനം. തിരഞ്ഞെടുപ്പിനായി നടത്തുന്ന പരീക്ഷകൾക്ക് കേരളത്തിലും കേന്ദ്രങ്ങളുണ്ടാവും. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.sebi.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 30.

NMDC: 197 അപ്രൻ്റിസ് ഒഴിവുകൾ

ഹൈദരാബാദ് ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ നാഷണൽ മിനറൽ ഡിവലപ്മെന്റ് കോർപ്പറേഷനിൽ അപ്രന്റിസ്ഷിപ്പിന് അവസരം. 197 ഒഴിവുണ്ട്. ഛത്തീസ്‌ഗഢിലെ ദന്തേ വാഡയിലുള്ള ബൈലാഡില ഇരുമ്പയിര് ഖനിയിലാണ് പരിശീലനം. 2019 ഓഗസ്റ്റ് 31-നുശേഷം ഡിഗ്രി/ ഡിപ്ലോമ/ഐ.ടി.ഐ. പാസായവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.nmdc.co.in  സന്ദർശിക്കുക. വാക്ക്-ഇൻ ഇന്റർവ്യൂ ജൂലായ് ഒന്നുമുതൽ ഒൻപതുവരെ നടക്കും.


Send us your details to know more about your compliance needs.