Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (23-11-2024)

So you can give your best WITHOUT CHANGE

നേവിയിൽ ബിടെക് എൻട്രി: 36 ഒഴിവുകൾ 

ഇന്ത്യൻ നേവിയുടെ പ്ലസ് ടു (ബിടെക്) കേഡറ്റ് എൻട്രി സ്കീമിനു കീഴിൽ എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിലായി 36 ഒഴിവ്. അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കുമാണ് അവസരം. ജെഇഇ മെയിൻ 2024 (ബിഇ/ബിടെക്) കോമൺ റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയാണു തിരഞ്ഞടുപ്പ്. ഡിസംബർ 6- 20 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.joinindiannavy.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ന്യൂക്ലിയർ ഫ്യുവൽ കോംപ്ലക്സ്: 300 അപ്രന്റിസ് ഒഴിവുകൾ

ആണവോർജ വകുപ്പിനു കീഴിൽ ഹൈദരാബാദിലെ ന്യൂക്ലിയർ ഫ്യുവൽ കോംപ്ലക്സിൽ 300 ഐടിഐ ട്രേഡ് അപ്രന്റ്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. നവംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.nfc.gov.in 

ഒമാൻ സ്‌കൂളിൽ അധ്യാപക ഒഴിവുകൾ

ഒഡെപെക് മുഖേന ഒമാനിലെ സ്കൂ‌ളിൽ അധ്യാപക ഒഴിവുകൾ. സ്ത്രീകൾക്കാണ് അവസരം. നവംബർ 18 വരെ teachers@odepc.in  എന്ന ഇമെയിൽ മുഖേന അപേക്ഷിക്കാം. അപേക്ഷകർക്ക് സിബിഎസ്ഇ/ ഐസിഎസ്‌ഇ സ്‌കൂളിൽ 2 വർഷ പരിചയവും വേണം.


Send us your details to know more about your compliance needs.