Let us do the

apply for 8th class entrance exam in Indian Military College (14-02-2023)

So you can give your best WITHOUT CHANGE

ഇന്ത്യൻ മിലിട്ടറി കോളേജിൽ എട്ടാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് (ആർ.ഐ.എം.സി.) ദെഹ്റാദൂൺ, എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയ്ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, പൂജപ്പുര പരീക്ഷാ കമ്മിഷണറുടെ ഓഫീസിൽ ജൂൺ മൂന്നിന് പരീക്ഷ നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. പ്രവേശനസമയത്ത് (2024 ജനുവരി ഒന്നിന്) ഏതെങ്കിലും അംഗീകൃത സ്കൂളിൽ ഏഴാം ക്ലാസ് പഠിക്കുകയോ ഏഴാം ക്ലാസ് വിജയിക്കുകയോവേണം. 2011 ജനുവരി രണ്ടിനും 2012 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരാകണം. ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയും എസ്. സി./എസ്.ടി. വിഭാഗത്തിലെ കുട്ടികൾക്ക് 555 രൂപയുമാണ് ഫീസ്. rimc.gov.in വഴിയും ഡിമാൻഡ് ഡ്രാഫ്റ്റ് എടുത്തും ഫീസ് അടയ്ക്കാം. എസ്.സി./എസ്.ടി. വിഭാഗത്തിലെ കുട്ടികൾക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷാ ഫോമിന് അപേക്ഷിക്കാം. ഡിമാൻഡ് ഡ്രാഫ്റ്റ് "THE COMMANDANT, RIMC DEHRADUN", DRAWEE BRANCH, STATE BANK OF INDIA, TEL BHAVAN, DEHRADUN, (BANK CODE - 01576) UTTARAKHAND എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ “THE COMMANDANT RASHTRIYA INDIAN MILITARY COLLEGE, DEHRADUN, UTTARAKHAND, PIN - 248003" വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. കേരളത്തിലും ലക്ഷദ്വീപിലുമുള്ള അപേക്ഷകർ പൂരിപ്പിച്ച അപേക്ഷ ഏപ്രിൽ 15- ന് മുൻപായി ലഭിക്കുന്ന തരത്തിൽ “സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12” എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://rimc.gov.in/rimcindex.aspx എന്ന വെബ്സൈറ്റ് സന്ദർശിക്കുക


Send us your details to know more about your compliance needs.