So you can give your best WITHOUT CHANGE
ഗാർഡൻ റീച്ച് കപ്പൽശാലയിൽ മറൈൻ എൻജിനീയർ പരിശീലനം
അപേക്ഷ തപാലിൽ:സെപ്റ്റംബർ 4 വരെ
മികച്ച വേതനത്തോടെ വാണിജ്യക്കപ്പലുകളിൽ മറൈൻ എൻജിനീയറാകാനുള്ള 12 മാസത്തെ മറൈൻ എൻജിനീയേഴ്സ് പ്രീ- ട്രെയിനിങ് കോഴ്സിലേക്ക് കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഗാർഡൻ റീച്ച്ഷിപ് ബിൽഡേഴ്സ് & എൻജിനീയറിങ് ലിമിറ്റഡ് സെപ്റ്റംബർ 4 വരെ അപേക്ഷ സ്വീകരിക്കും. ഡൗൺലോഡ് ചെയ്തെടുത്തു പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ, ബാങ്ക് ഡ്രാഫ്റ്റ് എന്നിവ In-charge (TTC), Garden Reach Shipbuilders & Engineers Limited, GRSE Bhavan, Dr R N Tagore Road, Kolkata -700 024 എന്ന വിലാസത്തിലെത്തിക്കണം. വിവരങ്ങൾക്ക് https://grse.in/ എന്ന സൈറ്റിലെ Career ലിങ്ക് നോക്കുക.
അപേക്ഷാഫീ 1000 രൂപ. പട്ടികവിഭാഗക്കാർക്കു ഫീസില്ല. 12 മാസത്തെ പരിശീലനത്തിനു ശേഷം 6 മാസം കപ്പലിൽ കടലിൽ പോയുള്ള പരിശീലനവും കഴിയുമ്പോൾ ഫൈനൽ സർട്ടിഫിക്കറ്റ് ലഭിക്കും.
Send us your details to know more about your compliance needs.