Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (01-11-2024)

So you can give your best WITHOUT CHANGE

NLC: 210 അപ്രന്റിസ്‌ ഒഴിവുകൾ 

തമിഴ്‌നാട്ടിലെ നെയ്‌വേലിയിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.എൽ.സി. ഇന്ത്യ ലിമിറ്റഡിൽ അപ്രന്റിസ്‌ഷിപ്പിന് അവസരം. 210 ഒഴിവുണ്ട്. 2020, 2021, 2022, 2023, 2024 വർഷങ്ങളിലെ ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. ഒരു വർഷമാണ് പരിശീലനം. അവസാന തീയതി: നവംബർ 13. വിശദവിവരങ്ങൾക്ക് https://www.nlcindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ശ്രീചിത്രയിൽ 17 പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ പ്രോജക്ട് സയന്റിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. അവസാന തീയതി: നവംബർ 7. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: sctimst.ac.in 

എൻജിനീയേഴ്സ് ഇന്ത്യയിൽ 12 മാനേജർ ഒഴിവുകൾ

 കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 12 ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 18. വിശദവിവരങ്ങൾക്ക്: www.engineersindia.com സന്ദർശിക്കുക.


Send us your details to know more about your compliance needs.