Let us do the

Post M.Sc Diploma in Radiological Physics-Notification[18-05-2022]

So you can give your best WITHOUT CHANGE

റേഡിയോളിജിക്കൽ ഫിസിക്സ്സിൽ പോസ്റ്റ് എംസ് സി ഡിപ്ലോമ

മുംബൈ ബാബ അറ്റോമിക് റിസർച്ച് സെൻറർ (ബാർക്ക്), ഒരു വർഷത്തെ പോസ്റ്റ് എം .എസ്സി. ഡിപ്ലോമ ഇൻ റേ ഡിയോളജിക്കൽ ഫിസിക്സ് പ്രോ ഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. മുംബൈ ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് പ്രോഗ്രാം നടത്തുന്നത്.
റേഡിയേഷൻ ഫിസിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, പ്രിൻസിപ്പിൾസ് ഓഫ് റേഡിയേഷൻ ഡിറ്റക്ഷൻ ആൻഡ് മെഷർ മെൻറ്, റേഡിയേഷൻ ബയോ ളജി, ഫിസിക്സ് ഓഫ് റേഡിയോ തെറാപ്പി ആൻഡ് മെഡിക്കൽ ഇമേജിങ്, റേഡിയേഷൻ സേ ഫ്റ്റി ആൻഡ് റെഗുലേറ്ററി ആസ്പെക്ട്സ്, റേഡിയേഷൻ ഹസാർഡ് ഇവാല്യുവേഷൻ ആൻഡ് കൺട്രോൾ, റേഡിയേ ഷൻ എമർജൻസീസ് ആൻഡ് ഇറ്റ്സ് മാനേജ്മെൻറ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉണ്ട്.

യോഗ്യത
60 ശതമാനം മാർക്കോടെ, ഫിസിക്സിലെ ഫുൾടൈം എം.എസ്സി. ബി രുദം വേണം. കൂടാതെ, ഫിസി ക്സ് മുഖ്യ വിഷയമായി 60 ശതമാനം മാർക്കോടെയുള്ള ബി .എസ്സി. (ഫിസിക്സ്) ബിരുദവും ഉണ്ടാകണം. ഇൻറഗ്രേറ്റ ഡ് എം.എസ്സി. ഫിസിക്സ് ബി രുദക്കാർക്കും എം.എസ്സി. ഫി സിക്സ് പരീക്ഷാഫലം കാത്തിരി ക്കുന്നവർക്കും അപേക്ഷിക്കാം. സ്പോൺസേർഡ് വിഭാഗത്തിൽ അപേക്ഷിക്കുന്നവർക്ക് ഇന്ത്യയിലെ ഒരു സർക്കാർ റേഡിയോതെറാപ്പി ഡിപ്പാർട്ട്മെൻറിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.
ജൂൺ 26 ന് മുംബൈ, അണുശക്തി നഗറിൽ നടത്തുന്ന പൊതു പ്രവേശനപരീക്ഷയുടെ അഭിമുഖം എന്നിവ അടിസ്ഥാമാക്കിയാകും നോൺ സ്പോൺസേർഡ് വിഭാഗക്കാരുടെ തിരഞ്ഞെടുപ്പ്. പ്രതിമാസ സ്റ്റൈപൻഡ് ആയി 25,000 രൂപ ലഭിക്കും.
അപേക്ഷ https://recruit.barc.gov.in/barcrecruit/ വഴി മേയ് 20 വരെ നൽകാം.


Send us your details to know more about your compliance needs.