So you can give your best WITHOUT CHANGE
ആയുർവേദ നഴ്സിങ് ഫാർമസി ബിരുദം: ഇന്നു മുതൽ അപേക്ഷിക്കാം
ആയുർവേദ നഴ്സിങ് ഫാർമസി ബിരുദ കോഴ്സുകളിലെ 2022-23 ലെ പ്രവേശനത്തിന് ഇന്നു മുതൽ 31 വരെ www.lbscentre.kerala.gov.in എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ 600 രൂപ. പട്ടികവിഭാഗക്കാർ 300 രൂപ. അപേക്ഷാരീതി വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് അയച്ചുകൊടുക്കേണ്ടതില്ല. തിരുവനന്തപുരത്തെ എൽബിഎസ് സെന്ററിനാണ് പ്രവേശനത്തിന്റെ ചുമതല. കേരള ആയുർവേദ സർവകലാശാലയാണു ബിരുദം നൽകുന്നത്. പ്രവേശനയോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തം 50% എങ്കിലും മാർക്കോടെ പ്ലസ് ടു. പിന്നാക്കവിഭാഗക്കാർക്ക് 45% മതി. പട്ടികവിഭാഗക്കാർ പ്ലസ് ടു ജയിച്ചിരിക്കണം. സർക്കാർ സീറ്റുകളിലെ ഫീസ്: നഴ്സിങ്ങിന് വാർഷിക ട്യൂഷൻഫീ 53,000 രൂപ. സ്‌പെഷൽ ഫീ ആദ്യവർഷം 25,000 രൂപയും തുടർന്നു പ്രതിവർഷം 20,000 രൂപയും. ഫാർമസിക്ക് ഇവ യഥാക്രമം 63,600 / 30,000 / 25,000 രൂപ. എൽബിഎസ് സൈറ്റിൽ നിന്നു പ്രോസ്പെക്റ്റസ് ഡൗൺലോഡ് ചെയ്യാം. ഹെൽപ് ഡെസ്ക് 0471-2560363. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് www.lbscentre.kerala.gov.in / http://kuhs.ac.in.
Send us your details to know more about your compliance needs.