So you can give your best WITHOUT CHANGE
കേപ്പിൽ ബിടെക് പ്രവേശനം
കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിലുള്ള എൻജിനിയറിംഗ് കോളജുകളിൽ സഹകരണ മേഖലയിൽ ജോലി ചെയ്യുന്ന വരുടെ മക്കൾക്കായി സംവരണം ചെയ്ത സീറ്റിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്രവേശനപരീക്ഷാകമ്മീഷണറുടെ വെബ്സൈറ്റ് വഴി പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കോളജിലേക്ക് ഓപ്ഷൻ ഓൺലൈനായി സമർപ്പിക്കണം.
പ്രവേശനം നേടുന്നവർക്ക് വർഷം 30,000 രൂപ സ്കോളർഷിപ്പ് നൽകും. കൂടാതെ പ്ലസ് ടുവിന് 85 ശതമാനവും അതിൽ കൂടുതലും മാർക്ക് ലഭിച്ച, വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ അധികരിക്കാത്ത എല്ലാ വിദ്യാർഥികൾക്കും (മെരിറ്റ്/മാനേജ്മെന്റ്/എൻആർഐ) വർഷം 15,000 രൂപയുടെ സ്കോളർഷിപ്പും ഉണ്ട്.
Send us your details to know more about your compliance needs.